ക്യൂബയിൽ മലയാള ചലച്ചിത്രമേള നടത്താൻ ധാരണ: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആറ് ക്യൂബൻ ചിത്രങ്ങളും


തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആറ് ക്യൂബൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും.കൺട്രി ഫോക്കസ് ഭാഗത്തിൽപ്പെട്ട 6 ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുങ്ങുന്നത്. ഇന്ത്യയും ക്യൂബയും തമ്മിലുള്ള ചലച്ചിത്ര സഹകരണത്തിന്റെ ഭാഗമായി മലയാളത്തിലെ മികച്ച സിനിമകൾ ക്യൂബയിൽ പ്രദർശിപ്പിക്കുന്നതിനും ധാരണയായി.


എൽ ബെന്നി, ഇന്നസെൻസ്, മാർത്തി ദ ഐ ഓഫ് ദ കാനറി,ദ മേയർ,സിറ്റി ഇൻ റെഡ്, വിത്ത് യൂ ബ്രഡ് ആൻഡ് ഒണിയൻസ്,എന്നീ ചിത്രങ്ങളാണ് തിരുവനന്തപുരത്ത് പ്രദർശനത്തിന് ഒരുങ്ങുന്നത്. സംവിധായകരായ ഹോർഗെ ലൂയി സാഞ്ചസ്, അലഹന്ത്രേ ഗിൽ നിർമ്മാതാവ് റോസ് മരിയ വാൾഗഡ്
എന്നിവർ മേളയിൽ അതിഥികളായെത്തുന്നു.


തിരുവനന്തപുരം സന്ദർശിച്ച ക്യൂബൻ സ്ഥാനാധിപതി അലഹാന്ദ്രോ സിമാൻകസ് മരിയനുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി എന്നിവർ സംസാരിച്ചു.
അംബാസിഡർ ചെയർമാൻ രഞ്ജിത്തുമായി ഫോണിലൂടെ ആശയവിനിമയം നടത്തി.


ഹവാന അന്താരാഷ്ട്ര മേളയും ഐ എഫ് എഫ് കെയും തമ്മിലുള്ള സഹകരണ അടിസ്ഥാനത്തിലാണ് മലയാള ചലച്ചിത്രമേള ക്യൂബയിൽ സംഘടിപ്പിക്കാൻ ഉള്ള തീരുമാനം അലഹാന്ദ്ര സിമാൻ ക മരിൻ അറിയിച്ചത്.