CRIME
പെരിങ്ങാല, അമ്പലംപടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെറോയിനും, കഞ്ചാവുമായി ഒരാൾ പിടിയി


എറണാകുളം എക്സൈസ് ഇന്റലിജിൻസ് ബ്യൂറോയും മാമല എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് പെരിങ്ങാല, അമ്പലപടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെറോയിനും, കഞ്ചാവുമായി ഒരാൾ പിടിയിലായി. ആസാം
സ്വദേശി അഭാജുദ്ധീൻ (36) ആണ് അറസ്റ്റിലായത്.പള്ളിക്കര, പെരിങ്ങാല, അമ്പലപടി,കരിമുകൾ ഭാഗങ്ങളിൽ
മയക്കു മരുന്ന് വില്പനവ്യാപകമായിതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
മാമല എക്സൈസ് ഇൻസ്‌പെക്ടർ വി കലാധരൻ, പ്രവന്റീവ് ഓഫീസർമാരായ സാബു വർഗീസ്, രവി പി. എസ് .സി. കെ. മധു, (ഇന്റലിജിൻസ് ) ഒ.എൻ. അജയകുമാർ (ഇന്റലിജിൻസ് ) സിവിൽ എക്സൈസ് ഓഫീസർമാരായ ധീരൂ. ജെ. അറക്കൽ, ജസ്റ്റിൻ ചർച്ചിൽ, ജിനൻ. എം. കെ
എം. എൻ. അനിൽ കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ റസീന. വി. ബി., ടി. കെ. സൗമ്യ എന്നിവർ പങ്കെടുത്തു.