Uncategorized

അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടൽ മാറാതെ രാജൻ

കോലഞ്ചേരി: മൂശാരിപ്പടി കെഎസ്ഇബി ഓഫീസിന് മുന്നിൽ നടന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടൽ മാറാതെ ഓർത്തെടുക്കുകയാണ് കടമറ്റം കിടാച്ചിറയിൽ രാജൻ.സോഡാ കച്ചവടക്കാരനായ രാജൻ തന്റെ സ്വന്തം വണ്ടിയിൽ മൂശാരിപ്പടിയലുള്ള കടയിൽ സോഡ ഇറക്കുവാൻ എത്തിയതാണ്.

അപ്പോഴാണ് വൈദ്യുതി ബിൽ അടയ്ക്കുന്ന കാര്യം ഓർത്തത്. ഉടനെ വാഹനം ഓഫീസിന് മുന്നിൽ നിർത്തി അകത്ത് പോയി പണം അടച്ച് തിരികെ ഇറങ്ങി വാഹനത്തിന് അടത്തെത്തിയപ്പോഴേയ്ക്കും, പിറകിൽ നിന്നും ഓഫീസിലേയ്ക്ക് വീണ്ടും ഒരു ഉദ്യോ​ഗസ്ഥൻ തിരകെ വിളിച്ചു.

തിരിഞ്ഞ് നടന്ന ഉടനെയാണ് നിയന്ത്രണം വിട്ട കാർ രാജന്റെ ആപ്പേ ഓട്ടോ ഇടിച്ചു തെറിപ്പിച്ചത്.ഒരു നിമിഷം പുറകിൽ നിന്നുള്ള വിളി വന്നില്ലായിരുന്നെങ്കിൽ ഈ അപകടത്തിൽ താൻ ബാക്കി ഉണ്ടാകുമായിരുന്നില്ലെന്നാണ് ഒരു ഞെ‌ട്ടലോടെ രാജൻ ഓർത്തെടുക്കുന്നത്. ഏതായാലും തനിക്കുൾപ്പെടെ മറ്റൊരു ജീവനും അപകടത്തിൽപ്പെടാതിരുന്നതിന്റെ ആശ്വസത്തിലാണ് രാജൻ.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.ഇരിങ്ങാലക്കുട സ്വദേശിയാണ് കാർ ഡ്രൈവർക്ക് നിസ്സാരപരിക്കുകളാണ് പറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button