വാളകത്തെ ആൾക്കൂട്ട അക്രമണം പത്ത് പേർ അറസ്റ്റിൽ


മുവാറ്റുപുഴ വാളകത്ത് അരുണാചൽ സ്വദേശിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ്സിൽ പത്ത് പേർ അറസ്റ്റിൽ. വാളകം പടിഞ്ഞാറെ കുടിയിൽ വീട്ടിൽ ബിജീഷ് (44), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അമൽ (39), എള്ളും വാരിയത്തിൽ വീട്ടിൽ സനൽ (38), കരോട്ടെ വാളകം കൊല്ലമ്മാങ്കുടിയിൽ വീട്ടിൽ ഏലിയാസ് കെ പോൾ (55), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അനീഷ് (40), പടിഞ്ഞാറെക്കുടിയിൽ വീട്ടിൽ സത്യകുമാർ(56), മക്കളായ കേശവ് സത്യൻ(20), സൂരജ് സത്യൻ (26). അറയൻ കുന്നത്ത് വീട്ടിൽ എമിൽ(27), പുളിക്കപ്പറമ്പിൽ വീട്ടിൽ അതുൽ കൃഷ്ണ(23) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം’അറസ്റ്റ് ചെയ്തത്.
അന്വേഷണസംഘത്തിൽ ഡിവൈഎസ്പി ഏജെ തോമസ്, ഇൻസ്പെക്ടർമാരായ ബി കെ അരുൺ, രവി സന്തോഷ്, എസ് ഐ മാരായ ശാന്തി, വിഷ്ണു, ദിലീപ് കുമാർ, പി കെ വിനാസ്, പി കെ ഗിരീഷ്, എഎസ് ഐ മാരായ എം കെ ഗിരിജ, ജയകുമാർ, ജോജി, എസ് സിപിഎ മാരായ അനസ്, ധനേഷ്, നിഷാന്ത് കുമാർ, മിഥുൻ ഹരിദാസ്, ഫൈസൽ, ഷിബു, അനുമോൾ, മജു, ഷണ്മുഖൻ എന്നിവരും ഉണ്ടായിരുന്നു