കോലഞ്ചേരി മേഖലയിൽ കായികമേള




കോലഞ്ചേരി : മേഖലയിൽ കായിക മേളയുടെ രാപ്പകലുകൾ. സംസ്‌ഥാന സ്‌കൂൾ കായിക മേളയിലെ 5 ഇനങ്ങളാണ് സബ് ജില്ലയിലെ 3 സ്കൂളുകളിലായി നടക്കുന്നത്. വിവിധ ജില്ലകളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്കായി 12 സ്‌കൂളുകളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കോലഞ്ചേരി സെന്റ്റ് പീറ്റേഴ്‌സ് സ്‌കൂളിൽ വോളിബോൾ, ബോൾ ബാഡ്മിൻ്റൻ, വുഷു എന്നിവയും കടയിരുപ്പ് ഗവ.എച്ച്എസ്എസിൽ ബോക്‌സിങ്ങും പുത്തൻകുരിശ് എംജിഎം ഹൈസ്കൂളിൽ ഹാൻഡ്‌ബോൾ മത്സരവുമാണ് നടക്കുന്നത്. ബോക്സിങ് മത്സരത്തിൽ 714 കുട്ടികൾ മാറ്റുരയ്ക്കും.


വോളിബോൾ മത്സരത്തിൽ 5 ന് 336 കുട്ടികളും 6 ന് 456 കുട്ടികളും 7 ന് 116 കുട്ടികളും കളത്തിലിറങ്ങും. ബോൾ ബാഡ്‌മിന്റൻ മത്സരത്തിൽ 7 ന് 280 കുട്ടികളും 8 ന് 360 കുട്ടികളും 9 ന്360 കുട്ടികളും 10 ന് 80 കുട്ടികളും പങ്കെടുക്കും. വുഷു മത്സരത്തിന് 240 കുട്ടികളുണ്ടാകും. ഹാൻഡ് ബോളിൽ 5 മുതൽ 9 വരെ തീയതികളിൽ യഥാക്രമം 448, 616, 168, 448, 169 എന്നിങ്ങനെയാണ് മത്സരാർഥികളുടെ എണ്ണം.കടയിരുപ്പ് ഗവ. എച്ച്എസ്എസ് ആണ് കലവറ. ഇവിടെ ഭക്ഷണം പാകം ചെയ്‌ത് മത്സരം നടക്കുന്ന സ്‌കൂളുകളിൽ എത്തിച്ചു വിതരണം ചെയ്യും.വെണ്ണിക്കുളം, വടവുകോട്, പുത്തൻകുരിശ്, കോലഞ്ചേരി, കടമറ്റം, പുത്യക്ക, വാളകം, മഴുവന്നൂർ, ഞാറള്ളൂർ, പട്ടിമറ്റം എന്നിവിടങ്ങളിലെ വിവിധ സ്‌കൂളുകളിലാണ് മത്സരാർഥികൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.