ഐരാപുരത്ത് കനാലിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു
ആശുപത്രിയിലേയക്ക് പോകും വഴി ആംബുലൻസ് അപകടത്തിൽപ്പെട്ടു


കോലഞ്ചേരി: ഐരാപുരം റബർ പാർക്കിനടുത്ത് പാതാളപറമ്പിൽ പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ മൂന്നു പെൺ കുട്ടികൾ ഒഴുക്കിൽ പ്പെട്ടു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ മൂവരേയും രക്ഷപ്പെടുത്തി.
കനത്ത ഒഴുക്കിൽ പെട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ സൗത്ത് വാഴക്കുളം പാത്തനായത്ത് ഹന ഫാത്തിമയെ (13) കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.
പാതളപറമ്പ് പള്ളിയ്ക്ക് സമീപമുള്ള ഹൈലെവൽ കനാലിലാണ് ബന്ധുക്കളായ മൂവരും അമ്മയുടെ അനുജത്തിക്കൊപ്പം കുളിക്കാനെത്തിയത്. കുട്ടികൾ ഒഴുക്കിൽ പെട്ട് നീങ്ങിയതോടെ യുവതി ഒച്ച വച്ചതോടെയാണ് നാട്ടുകാർ സംഭവമറിഞ്ഞ് രക്ഷിക്കാനെത്തിയത്.
റംസാൻ പെരുന്നാളിനോടനുബന്ധിച്ചാണ് കുട്ടികൾ പാതാളപറമ്പിലെ അമ്മ വീട്ടിലെത്തിയത്. സഹോദരിമാരുടെ കുട്ടികളാണ് ഒഴുക്കിൽ പെട്ടത്.
സംഭവമറിഞ്ഞ് കുട്ടികളെ ആശുപത്രയിലെത്തിക്കാനായി പുറപ്പെട്ട റബർ പാർക്ക് അൽഫത്തഹ് സ്നേഹനിധിയുടെ ആംബുലൻസ് വെങ്ങോലയിൽ വച്ച് ബൈക്കിലും തുടർന്ന് കാറിലും തട്ടി സമീപത്തെ കടയുടെ ഭിത്തിയിൽ ഇടിച്ചു നിന്നു.
സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്