വാഹനം സൈഡ് വാഹനം സൈഡ് കൊടുത്തില്ല; യുവാവിനെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു




ഇരുചക്ര വാഹനം കടന്നു പോകാൻ സൈഡ് നൽകാത്തതിന്റെ പേരിൽ യുവാവിനെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ചേന്ദമംഗലം കിഴക്കുംപുറം വെങ്കപ്പൻപറമ്പ് വീട്ടിൽ മനോജ് (42) നെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 നായിരുന്നു സംഭവം. മുണ്ടുരുത്തി ഭാഗത്ത് വച്ച് മനോജ് സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിന് കടന്നുപോകാൻ കഴിയാത്ത രീതിയിൽ മോട്ടോർ സൈക്കിൾ ഓടിച്ച് പോയിരുന്ന തുരുത്തിപ്പുറം സ്വദേശിയായ യുവാവിന്റെ മോട്ടോർ സൈക്കിളിനു പിന്നിൽ പ്രതിയുടെ മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു. തുടർന്ന് ബാലൻസ് തെറ്റി മനോജ് മോട്ടോർ സൈക്കിളിൽ നിന്ന് വീണിരുന്നു.


ഇതിന്റെ വിരോധത്തിൽ റോഡരികിൽ നിന്നും റിഫ്ലക്ടർ ഘടിപ്പിച്ച ഇരുമ്പുവടിയെടുത്ത് യുവാവിനെ മർദ്ദിച്ചു. മർദ്ദനത്തിൽ യുവാവിന്റെ കൈമുട്ടിന് പൊട്ടലും. മറ്റ് ഭാഗങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. മുനമ്പം ഡി.വൈ.എസ്.പി എം.കെ.മുരളിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.സി. സൂരജ്, എസ്.ഐ എം.എസ്. ഷെറി, എ.എസ്.ഐ കൃഷ്ണകുമാർ, സി.പി.ഒ മാരായ പ്രണവ്, സുഭാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

