CRIME
ഓഹരി ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് ; കോലഞ്ചേരി സ്വദേശിയുടെ പണം നഷ്ടപ്പെട്ടു






വ്യാജ ഓൺലൈൻ ഓഹരി ആപ്പ് ഉപയോഗിച്ച് ഷെയർ ട്രേഡ് ചെയ്ത കോലഞ്ചേരി സ്വദേശിയുടെ മുപ്പത്തിയൊൻപത് ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. മുപ്പതിയൊമ്പത് ലക്ഷത്തി എഴുപതിനായിരം രൂപ( ₹.39,70000/-) ആണ് ഓൺലൈൻ തട്ടിപ്പുകാർ കൊണ്ടുപോയതെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്.ആദ്യം ചെറിയ രീതിയിൽ ലാഭവിഹിതം നൽകി വിശ്വസ്യത നേടിയതിന് ശേഷമാണ് വലിയ തുക സ്വീകരിച്ച് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കൊച്ചിയിലും സമാനമായ രീതിയിൽ കോടികളുടെ ഓൺലൈൻ തട്ടിപ്പുകൾ നടന്നിട്ടുള്ളതായി പരാതിയുണ്ട്.
പരാതിക്കാരന്റെ പേരും മേൽവിലാസവും വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നില്ലെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പുത്തൻകുരിശ് പോലീസ് അറയിച്ചു.



