KERALALOCAL

കുന്നത്തുനാട്ടിലെ വായനശാലകൾക്ക് എം.എൽ.എ.യുടെ പുസ്തക കിറ്റ്

നിയമസഭാ പുസ്തകോത്സവത്തിൻ്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗം

കോലഞ്ചേരി: കുന്നത്തുനാട്ടിലെ വായനാശലകൾക്ക് എം എൽ.എ യുടെ പുസ്തക സഞ്ചി. മണ്ഡലത്തിലെ 73വായനാശാലകൾക്കായി പി.വി.ശ്രീനിജിൻ എം.എൽ.എ. പുസ്തകങ്ങൾ നൽകുന്നത്. ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് പുസ്തക വിതരണമെന്ന് പി.വി.ശ്രീനിജിൻ എം.എൽ.എ.പറഞ്ഞു. പ്രമുഖരുടെ ജീവചരിത്രങ്ങൾ, കഥകൾ, കവിതകൾ അടങ്ങുന്ന പുസ്തക കിറ്റുകളാണ് ലൈബ്രററികൾക്ക് നൽകുന്നത്. നിയമസഭാ പുസ്തകോത്സവത്തിൻ്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മണ്ഡലത്തിൽ പദ്ധതി നടപ്പാക്കുന്നത്. പുസ്തക വിതരണത്തിൻ്റെ നിയോജക മണ്ഡലതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 5 ന് ഐക്കരനാട് പഞ്ചായത്തിലെ ടി.എസ്.ശങ്കരൻ മാസ്റ്റർ സ്മാരക വായനശാലയിൽ വച്ച് പി.വി.ശ്രീനിജിൻ എം.എൽ എ.നിർവ്വഹിക്കും. തുടർന്ന് 6 മണിക്ക് പൂതൃക്ക പഞ്ചായത്തിലെ തമ്മാനിമറ്റം സ്വദേശി റീഡിങ്ങ് ക്ലബിലും 22 ന് മഴുവന്നൂർ, കിഴക്കമ്പലം, കുന്നത്തുനാട്, പുത്തൻകുരിശ്,23 ന് വാഴക്കുളം, 24 ന് തിരുവാണിയൂർ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ലൈബ്രറികൾക്ക് എം.എൽ.എ.നേരിട്ടെത്തി പുസ്തകങ്ങൾ കൈമാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button