കക്കാട്ടുപാറയക്ക് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു.മൂന്ന് പേർക്ക് പരിക്ക്.




കോലഞ്ചേരി: കക്കാട്ടുപാറയ്ക്ക് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.ഓട്ടോ ഡ്രൈവർ ഇ പി ജോർജ്ജ്,ഓട്ടോയിലെ യാത്രക്കാരായ ബിന്ദു ചന്ദ്രൻ,മകൾ ദേവിക എന്നിവരാണ് പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ ഓമ്പാളപ്പാടത്തിന് സമീപമാണ് അപകടം നടന്നത്.കോലഞ്ചേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഫോർച്യൂണർ കാർ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.അപകടം നടന്ന റോഡിലെ ഒരുവശം അഗാതമായ താഴ്ച്ചയാണ്.കാറ് തൊട്ടുചേർന്ന മരത്തിൽ ഇടിച്ചു നിന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.കോലഞ്ചേരി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

