വാഹനങ്ങൾ കൂട്ടിയിടിച്ച് ഡീസൽ ടാങ്ക് ചോർന്നു




കിഴക്കമ്പലം മലയിടംതുരുത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഡീസൽ ടാങ്ക് ചോർന്ന് ഇന്ധനം റോഡിലൂടെ ഒഴുകിയത് നാട്ടിൽ പരിഭ്രാന്തി പരത്തി.ബുധനാഴ്ച്ച ഉച്ചയോടെ ചെമ്പറക്കിയിൽ നിന്നും പുക്കാട്ടുപടിയിലേക്ക് വരികയായിരുന്ന പിക് അപ്വാനും നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരികയായിരുന്ന മിനിടിപ്പറുമായി കൂട്ടിയിടിച്ചു. ടിപ്പറിന്റെ ഡീസൽ ടാങ്കിൽ വാഹനം ഇടിച്ചതോടെ ഡീസൽ റോഡിൽ പരന്നൊഴുകി.
തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതിനെതുടർന്ന് പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ എത്തിയ സേനാംഗങ്ങൾ റോഡിലെ ഡീസൽ നീക്കം ചെയ്ത് റോഡ് ഗതാഗതം പുന:സ്ഥാപിച്ചു.. രണ്ട് ഡ്രൈവർമാർക്കും പരിക്കില്ല. സേനാംഗങ്ങളായ ടി.എൻ.ബാലൻ, സൻജു മോഹൻ,പി.ആർ.ഉണ്ണികൃഷ്ണൻ, വി.ജി.വിജിത്ത് കുമാർ, എസ്.വിഷ്ണു, എം.വി.വിൽസൺ.എസ്.ഷൈജു എന്നിവർ രക്ഷാപ്രവർത്തനം നടത്തി.



