KERALA

യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചകേസിൽ പ്രതി അറസ്റ്റിൽ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി ദേവികുളം വാളറ ചോലാട്ട് വീട്ടിൽ പ്രീജി (45) യെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ചെവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പട്ടിമറ്റം ജംഗ്ഷനിൽ കട നടത്തിവന്നിരുന്ന യുവതിയെ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ഇവരുടെ പിതാവിനും വെട്ടേറ്റു. ഇരുവരും ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു.

പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ് ഐ മാരായ പി.എം.ജിൻസൺ, പി.എസ്. കുര്യാക്കോസ്, സി.ഒ. സജീവ്, എ എസ് ഐ അബൂബക്കർ, സിപിഒ മാരായ വി.എൻ.നിതീഷ് കുമാർ, ബിബിൻ രാജ്, ബിബിൻ മോഹൻ എന്നിവരാണ് ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button