

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വൻ തീപിടുത്തം .ഇന്ന് വൈകീട്ട് അഞ്ച് മണിയോടുകൂടിയാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യകൂമ്പാരത്തിന് തീപിടിച്ചത്.നഅഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റ് സംഭവസ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കുവാൻ ഇതുവരെ സാധിച്ചിട്ടില്ല.കൂടുതൽ യൂണിറ്റുകൾ വേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.പ്രദേശത്ത് കടുത്ത പുകയും ദുർഗ്ഗന്ധവും ഉയരുന്നുണ്ട്.പ്ലാസ്റ്റിക്ക് കൂനകളിൽ പടരുന്ന തീ അണയ്ക്കുവാൻ ഫയർഫോഴ്സ് കഠിനമായ ശ്രമത്തിലാണ്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് തീപിടുത്തമുണ്ടായെങ്കിലും ദിവസങ്ങളുടെ പരിശ്രമം കൊണ്ടാണ് പൂർണ്ണമായും തീ അണച്ചത്.
വീഡിയോ കാണാം