തട്ടാംമുകളിൽ കാർ നിയന്ത്രണം വിട്ടു




കാക്കനാട് ഇൻഫോ പാർക്കിൽ നിന്നും ജീവനക്കാരുമായി പോവുകയാക്കുന്ന കാർ
തട്ടാംമുകളിന് സമീപം പെരിയാർവാലി കനാൽ റോഡിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. കനാൽ റോഡിൽ നിയന്ത്രണം വിട്ട് കനാലിലേക്ക് ചെരിഞ്ഞ് നിൽക്കുകയായിരുന്നു. ഇന്ന് വെളുപ്പിന്
1.40നാണ് സംഭവം.
ഉടനെ സംഭവ സ്ഥലത്ത് എത്തിയ പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിലുള്ള സേനാംഗങ്ങൾ കയർ ഉപയോഗിച്ച് കാർ കെട്ടി സുരക്ഷിതമായി നിർത്തി.തുടർന്ന് ക്രൈയിൻ ഉപയോഗിച്ച് കാർ ഉയർത്തി റോഡിലേക്ക് നീക്കം ചെയ്തു. യാത്രക്കാർ എല്ലാവരും സുരക്ഷിതരായി പുറത്തിറങ്ങിയിരുന്നു. ഡ്രൈവറുടെ കാലിൻ്റെ മസിൽ കയറിയത് മൂലമാണ് വാഹനം കനാലിലേക്ക് ചെരിയാൻ കാരണം. സേനാംഗങ്ങളായ കെ.കെ.ശ്യാംജി, കെ.കെ.ബി ബി, പി.ആർ.ഉണ്ണികൃഷണ്ണൻ, പി.വി. വി ജീഷ്, എസ്.’ഷൈജു, എസ്.അഖിൽ, സൻജു മോഹൻ ,എം.വി.യൊഹനാൻഎന്നിവരും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.