CRIME
മൂല്യധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വളരുന്ന തലമുറയാണ് നാടിന് ആവശ്യം-സ്വാമി സത്യാനന്ദ സരസ്വതി




മൂല്യധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വളരുന്ന തലമുറയാണ് നാടിന് ആവശ്യമെന്നും
ദുഃഖത്തിൽ നിന്നും ഒരാളെ മോചിപ്പിക്കുന്നതാണ് വിദ്യ എന്നും സ്വാമി സത്യാനന്ദ സരസ്വതി പറഞ്ഞു.
ഇക്കാര്യം ഉപനിഷത്തുകളിൽ നിന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന വിദ്യാഗോപാല മന്ത്ര അർച്ചനയിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി സത്യാനന്ദ സരസ്വതി.
പുതിയ അധ്യയന വർഷ ആരംഭത്തിൽ ശ്രീഭദ്ര അന്നദാന മണ്ഡപത്തിൽ നടന്ന വിദ്യാഗോപാല മന്ത്ര അർച്ചനയിൽ നൂറിൽ അധികം കുട്ടികളാണ് ഇത്തവണ പങ്കെടുത്തത്.വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെയും അതിന്റെ സംസ്ക്കാരത്തെയും അദ്ദേഹം തന്റെ പ്രഭാഷണത്തിലൂടെ വ്യക്തമാക്കി.
അർച്ചനയിൽ പങ്കെടുത്ത കുട്ടികൾക്ക് പൂജിച്ച പേനയും പ്രസാദവും വിതരണം ചെയ്തു.

