KERALA
പട്ടിമറ്റം അഗ്നി രക്ഷാ നിലയത്തിൻ്റെ ആഭിമുഖ്യത്തിൽ തെക്കേ കവലയിലെ വെയ്റ്റിംങ്ങ് ഷെഡും പരിസരവും വൃത്തിയാക്കി




മാലിന്യ മുക്ത നവകേരളം എന്ന ക്യാമ്പയിൻ്റെ ഭാഗമായി പട്ടിമറ്റം അഗ്നി രക്ഷാ നിലയത്തിൻ്റെ ആഭിമുഖ്യത്തിൽ പട്ടിമറ്റം തെക്കേ കവലയിലെ വെയ്റ്റിംങ്ങ് ഷെഡും പരിസരവും വൃത്തിയാക്കി. ‘ഒന്നാകാം നന്നാക്കാം എറണാകുളം’ എന്ന പേരിൽ തീവ്ര ശുചീകരണ ബോധവത്കരണത്തിൻ്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.


പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാർ ശുചീകരണ പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു. സേനാംഗങ്ങളായ , ഉണ്ണികൃഷണൻ.പി.ആർ ,വിജിത്ത് കുമാർ .വി.ജി., നിഥിൻ ദിലീപ്, അഖിൽ. എസ്, വിൽസൺ എം.വി ,അനിൽകുമാർ.എസ് എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.