മലയാളിയുടെ അതിജീവനത്തിന്റെ കഥ




കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ ഭീകരതയും ഇരകളായവരുടെ നടുക്കുന്ന ഓര്‍മ്മകളും നിറഞ്ഞ 2018 മികച്ച കലാസൃഷ്ടി എന്ന് അടയാളപ്പെടുത്തുന്നു.
കേരള ജനതയോടുള്ള ഉത്തരവാദിത്വം കൂടി സംവിധായകന് ജൂഡ് അന്തോണി ജോസഫ് നിര്‍വഹിച്ചുവെന്ന് സിനിമ കാണുമ്ബോള്‍ ഓരോ പ്രേക്ഷകനും ബോദ്ധ്യമാകും. പ്രളയബാധിതരല്ലാത്ത മനുഷ്യര്‍ കുറവാണ്.
അതിനാല്‍ സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം ഒരു നടുക്കമായി മനസില്‍ കുരുങ്ങി കിടക്കുന്നു. മൂന്നര വര്‍ഷത്തോളം ഒരു സ്വപ്നത്തിന് പിന്നാലെ ഉൗര്‍ജ്ജവും സമയവും ചെലവഴിച്ച് ഒടുവില്‍ സ്വപ്ന സാക്ഷാത്കാരാം നേടിയതില്‍ ജൂഡ് എന്ന സംവിധായകന് അഭിമാനിക്കാം.മഴയുടെ നിഷ്കളങ്ക സൗന്ദര്യം ഭീകരതയിലേക്ക് കൂടുവിട്ട് കൂടു മാറുന്ന രംഗങ്ങളിലെ പശ്ചാത്തല സം
ഗീതം ആസ്വാദകരുടെ ഉള്ളില്‍ തീ കോരിയിടുന്നു. ഗ്രാഫിക്സ് വിഭാഗം ആണ് കൈയടി നേടുന്നതില്‍ മുന്നില്‍. ഓരോരുത്തരും നായകന്മാരാണ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.എങ്കിലും പ്രകടനത്തില്‍ ടൊവിനോ തോമസ് മുന്നിട്ടു നില്ക്കുന്നു. കുഞ്ചാക്കോ ബോബന്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, നരേന്, ഇന്ദ്രന്‍സ്, സുധീഷ്, അജു വര്‍ഗീസ്, ഡോ. റോണി, അപര്‍ണ ബാലമുരളി, ശിവദ, വിനിത കോശി, തന്‍വിറാം, ഗൗതമി നായര്‍ തുടങ്ങിയവരോടൊപ്പം ജൂഡിനെയും സ്ക്രീനില്‍ കാണാം.
കെട്ടുറപ്പുള്ള തിരക്കഥയാണ് 2018 ന്റെ കരുത്ത്. അഖില്‍ പി. ധര്മ്മജന് ആണ് തിരക്കഥ ഒരുക്കിയത്.


പ്രയളത്തിന്റെ ഭീകരതയെ കൃത്യമായി തന്നെ ഛായാഗ്രാഹകന്‍ അഖില്‍ ജോര്‍ജ് ഒപ്പിയെടുത്തിട്ടുണ്ട്. കാവ്യ ഫിലിംസ് , പി.കെ. പ്രൈം പ്രൊഡക്ഷന്‍ എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ പദ്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.2018 ന് ധൈര്യമായി ടിക്കറ്റ് എടുക്കാം. കാരണം, ഇത് ഒരോ മലയാളിയുടെയും അതിജീവനത്തിന്റെ കഥയാണ്.