BIGG BOSS ൻ്റെ തിരക്കഥയിൽ കഥ അറിയാതെ ആട്ടം ആടുന്ന മത്സരാർത്ഥികൾ


ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ BIGG BOSS, മലയാളത്തിലും വലിയ വിജയമായാണ് സംരക്ഷണം തുടരുന്നത്. സംഭവബഹുലമായ കാര്യങ്ങളാണ് BIGG BOSS വീട്ടിൽ അരങ്ങേറുന്നത്. എന്നാൽ കാണുന്നതിനും അപ്പുറമാണ് BIGG BOSS ന്റെ ലോകം. തിരക്കഥ ഇല്ലാത്ത ഷോ എന്ന് ഓരോ ആവർത്തി പറയുബോഴും തിരക്കഥക്ക് അപ്പുറമുളള തന്ത്രങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഷോ അവസാന ഘട്ടത്തിലേക്ക് കടക്കുബോൾ വിജയിക്കാൻ പോകുന്ന ആളെ പോലും ഷോ നേരത്തെ നിശ്ചയിക്കാൻ സാധ്യത ഉണ്ട്.


പ്രേക്ഷകർ ആഗ്രഹിക്കുന്ന വിജയിയെ കൊടുക്കുന്നതിന് പകരം, ഷോ അവസാനിച്ചാലും ആളുകൾ ഷോയെ കുറിച്ച് സംസാരിക്കുക എന്ന ലക്ഷ്യത്തോടെ പ്രേഷകർക്ക് ഇഷ്ടമില്ലാത്ത ഒരാളെ വിജയ് ആയി പ്രഖ്യാപിക്കുന്നു. ഇതേ തുടർന്ന് പുറത്ത് ഉണ്ടാകാവുന്ന controversy കളെ അടുത്ത സീസണിലേക്കുളള പ്രൊമോഷൻ തന്ത്രമായി കാണുന്നു. സീസൺ 4 ൽ സംഭവിച്ചത് പോലെ വലിയ കോലാഹലങ്ങൾക്കും ഇത് വഴിവെക്കുന്നു. വിജയ് ആകുന്ന വ്യക്തിയെ ഇത് കാര്യമായി ബാധിക്കും. ഇതൊന്നും അറിയാതെ ഷോയുടെ റേറ്റിങ്ങിന് വേണ്ടി കഷ്ടപ്പെട്ട് പരിശ്രമിക്കുകയാണ് ഓരോ മത്സരാർത്ഥികളും.





