ഒരു എ ഐ ക്യാമറയ്ക്ക് 20.30 ലക്ഷം; യു.ഡി.എഫ് ഭരണത്തിലും ക്യാമറയ്ക്ക് ഉപകരാര്‍




തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടില്‍ പ്രതിപക്ഷം അഴിമതി ആരോപണം ആവര്‍ത്തിക്കുന്നതിനിടെ, യു.ഡി.എഫ് ഭരണകാലത്തും സമാനരീതിയില്‍ ക്യാമറ വാങ്ങിയതിന്റെ രേഖകള്‍ പുറത്ത്.
അന്നും പദ്ധതി നടപ്പാക്കിയ കെല്‍ട്രോണ്‍ സ്വകാര്യ കമ്ബനികള്‍ക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, 2012 ലാണ് വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്താനുള്ള ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പൊലീസിന് വേണ്ടിയുള്ള പദ്ധതിക്ക് 54.6 കോടിയുടെ ഭരണാനുമതിയാണ് നല്‍കിയത്.
കെല്‍ട്രോണിന് ചുമതല നല്‍കി. അവര്‍ മീഡിയട്രോണിക്സ്, ആര്‍.പി ടെക് സോഫ്റ്റ് ഇന്റര്‍നാഷണല്‍ എന്നീ സ്വകാര്യ കമ്ബനികള്‍ക്ക് ഉപകരാര്‍ നല്‍കി. ഒരു ക്യാമറയ്ക്ക് ചെലവഴിച്ചത് 20.30 ലക്ഷം രൂപ. 40.31 കോടി ചെലവിട്ട് ആകെ സ്ഥാപിച്ചതാവട്ടെ 100 ക്യാമറകള്‍ മാത്രം. അന്ന് കരാറില്‍ പറഞ്ഞിരുന്ന വാറന്റി ഒരു വര്‍ഷം മാത്രം. സേഫ് കേരള പദ്ധതിയില്‍ അഞ്ച് വര്‍ഷത്തേക്കുള്ള പരിപാലന ചെലവ് ഉള്‍പ്പെടെയാണ് വില നിശ്ചയിച്ചത്.


ബൂട്ട് അടിസ്ഥാനത്തിലായിരുന്നു അന്നത്തെയും കരാര്‍. 12 മാസങ്ങള്‍ക്കുള്ളില്‍ തുക കൈമാറണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴയില്‍ നിന്ന് തിരിച്ചടവ് തുക കണ്ടെത്താനായിരുന്നു തീരുമാനം.
സ്പീഡ് പരിശോധനയ്ക്ക്
തുടര്‍ച്ചയായി അപകടമുണ്ടാവുന്ന സ്ഥലങ്ങളില്‍ വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താന്‍ സ്പീഡ് ഡിറ്റക്ഷന്‍ ക്യാമറ സ്ഥാപിക്കാനായിരുന്നു കരാര്‍. ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനം വിലയിരുത്തി കൂടുതല്‍ സ്ഥലങ്ങളില്‍ പിന്നീട് ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.
54.6 കോടി
പദ്ധതിക്ക് ഭരണാനുമതി
100
വാങ്ങിയ ക്യാമറകള്‍
40.31 കോടി
ക്യാമറയ്ക്ക് ചെലവ്