പെരിയാര്‍ കടുവ സങ്കേതത്തില്‍ മരത്തിനിടയില്‍ കുടുങ്ങിയ കടുവ ചത്തു




ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തില്‍ മരത്തിനിടയില്‍ കുടുങ്ങിയ കടുവ ചത്തു. വള്ളക്കടവ് കോഴിക്കാനം ഭാഗത്തു നിന്നാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
ഇരയെ പിടിക്കുന്നതിനിടെ മരത്തിനിടയില്‍ കുടുങ്ങിയ കടുവ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം കടുവയുടെ പോസ്റ്റുമോര്‍ട്ടം നടത്തി.
പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ നാല് വയസ്സുള്ള പെണ്‍കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ഇരപിടിക്കാനുള്ള ശ്രമത്തിനിടയില്‍ മരത്തില്‍ കയറി താഴേയ്‌ക്ക് ചാടുന്നതിനിടെ മരത്തില്‍ കുടുങ്ങിയതാവാം എന്നാണ് പ്രാഥമിക നിഗമനം. മരത്തില്‍ കുടുങ്ങിയ കടുവയ്‌ക്ക് പുറത്തു കടക്കാനാകാതെ ദിവസങ്ങള്‍ പിന്നിട്ടതോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് വനം വകുപ്പിന്റെ നിഗമനം.


ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം തേക്കടിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തി. സംഭവത്തില്‍ കടുവയുടെ ആന്തരിക അവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്‌ക്കായി അയയ്‌ക്കും

