വിലക്കിന് കാരണമായ കത്ത് പുറത്ത്
ഷെയ്‌ന്‍ നിഗം ആര്‍ ഡി എക്‌സ് എന്ന പുതിയ സിനിമയുടെ നിര്‍മാതാവായ സോഫിയാ പോളിന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.




നടന്‍ ഷെയ്‌ന്‍ നിഗമിന് സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതിന് കാരണമായ കത്ത് പുറത്ത്. ഷെയ്‌ന്‍ നിഗം ആര്‍ ഡി എക്‌സ് എന്ന പുതിയ സിനിമയുടെ നിര്‍മാതാവായ സോഫിയാ പോളിന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.
ആര്‍ ഡി എക്‌സ് സിനിമയുടെ മാര്‍ക്കറ്റിംഗിലും പ്രൊമോഷനിലും തനിക്ക് പ്രാധാന്യം വേണമെന്നുള്‍പ്പടെയുള്ള കാര്യങ്ങളാണ് കത്തില്‍ ആവശ്യപ്പടുന്നത്.
ആര്‍ ഡി എക്‌സിന്റെ എഡിറ്റിംഗ് തന്നെയെയും അമ്മയെയും കാണിക്കണം. വാഗ്ദാനം ചെയ്തതുപോലെ സിനിമയില്‍ തന്റെ കഥാപാത്രത്തിന് പ്രാമുഖ്യം ലഭിക്കുന്നില്ല. അതിനാല്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യം ലഭിക്കുന്ന തരത്തിലാകണം സിനിമയുടെ പ്രൊമോഷന്‍. ടീസര്‍ ഇറങ്ങുമ്ബോഴും തന്റെ കഥാപാത്രത്തിനാണ് പ്രാധാന്യം വേണ്ടത്. സിനിമയുടെ പ്രൊമോഷന്‍ കാണുമ്ബോള്‍ താനാണ് നായകനെന്ന് ജനങ്ങള്‍ മനസിലാക്കണം. സിനിമയുടെ എഡിറ്റിംഗ് പൂര്‍ത്തിയാക്കുമ്ബോള്‍ തനിക്കായിരിക്കണം പ്രാധാന്യമെന്നും ഷെയ്‌ന്‍ നിഗം കത്തില്‍ ആവശ്യപ്പെടുന്നു.
ഷെയ്‌നും അമ്മയും കാരണം ആര്‍ ഡി എക്‌സിന്റെ ചിത്രീകരണം തടസപ്പെട്ടുവെന്നും തനിക്ക് നാണക്കേടും സാമ്ബത്തിക നഷ്ടവും ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് സോഫിയാ പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അയച്ച കത്തും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് സിനിമാ സംഘടനകളുടെ യോഗത്തില്‍ ഷെയ്‌നിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനമായത്.


ഷെയ്‌ന്‍ നിഗമിന് പുറമേ നടന്‍ ശ്രീനാഥ് ഭാസിക്കും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്നാണ് സിനിമ സംഘടനകള്‍ വ്യക്തമാക്കുന്നത്. താരസംഘടന ‘അമ്മ’കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിനടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്നും രണ്ട് നടന്‍മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേര്‍ന്ന് ചര്‍ച്ച നടത്തിയത് സിനിമയുടെ നന്മക്ക് വേണ്ടിയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തിരുന്നു.