ENTERTAINTMENT

ജവാനും മുല്ലപ്പൂവും നാളെ തിയേറ്ററുകളിലേക്ക്

പഴന്തോട്ടത്തിന്റെ ​ഗ്രാമീണത അഭ്രപാളികളിൽ ചാർത്തി നാടിന്റെ സ്വന്തം കലാകാരനായ സുമേഷ് ചന്ദ്രൻ ആദ്യമായി നായക വേഷത്തിൽ എത്തുന്ന ജവാനും മുല്ലപ്പൂവും നാളെ മുതൽ തീയറ്ററുകളിൽ എത്തും. കേരളത്തിൽ 62 റീലീസിം​ഗ് സെന്ററുകളാണ് ജവാനും മുല്ലപ്പൂവിനും വേണ്ടി കാത്തിരിക്കുന്നത്.

സുമേഷിന്റെ സഹോദരൻ സുഭാഷ് ചന്ദ്രനാണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. പഴന്തോട്ടത്തും പരിസര പ്രദേശങ്ങളിലുമാണ് ഈ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. മിമിക്രിയിലൂടെ കലാ ജീവിതത്തിനു തുടക്കം കുറിച്ച സുമേഷ് ദൃശ്യം 2 ലെ പോലീസ് ഓഫീസറുടെ വേഷത്തിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ശിവദ നായികയാകുന്ന ഈ ചിത്രം കുടുംബ ബന്ധങ്ങളുടെ കഥ പറയുന്നു. ഈ ചിത്രത്തിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നതിനൊപ്പം ചിത്രം എല്ലാവരും തിയേറ്ററിൽ പോയി കണ്ട് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് സനിമയുടെ അണിയറ പ്രവർത്തകർ.

റിലീസി​ഗ് സെന്ററുകളുടെ വിവരം താഴെ ചേർക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button