

കോലഞ്ചേരി: കോലഞ്ചേരി നിയന്ത്രണം വിട്ടു വന്ന കാർ ടൗൺ ശുചീകരിച്ചു കൊണ്ടിരുന്ന ശുചീകരണ തൊഴിലാളിയായ സ്ത്രീയെ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് രാവിലെ എട്ടേകാലോടു കൂടിയാണ് അപകടം നടന്നത്.
മൂവാറ്റുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന മാരുതി റിറ്റ്സ് കാർ ദേശീയപാതയോട് ചേർന്നുള്ള ബി.എസ്.എൻ.എൽ കൺട്രോൾ പാനൽ ഇടിച്ചു തെറിപ്പിച്ചതിനു ശേഷം തൊട്ടുചേർന്ന് അടിച്ചുവാരി കൊണ്ടിരുന്ന മഴുവന്നൂർ സ്വദേശിയായ രാജമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇവരെ ഗുരുതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർക്ക് കാര്യമായ പരുക്കുകൾ ഒന്നും തന്നെ ഇല്ല.

