

ചെന്നൈ: പ്രശസ്ത തമിഴ് സിനിമ താരം വിജയകാന്ത് അന്തരിച്ചു. കഴിഞ്ഞദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.


വിജയ്കാന്ത് ഡി എം ഡി കെയുടെ നേതാവ് കൂടിയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇദ്ദേഹം പാർട്ടി പ്രവർത്തനത്തിൽ സജീവമല്ലായിരുന്നു. വിജയകാന്തിന്റെ അഭാവത്തിൽ വിജയകാന്തിന്റെ ഭാര്യ പ്രേമലതയാണ് പാർട്ടിയെ ഇപ്പോൾ നയിക്കുന്നത്.
തമിഴ്നാട്ടിലെ മധുരയിലായിരുന്നു വിജയകാന്തിന്റെ ജനനം 1952 ഓഗസ്റ്റ് 25നാണ് വിജയരാജ് അളകർ സ്വാമി എന്ന ഇദ്ദേഹം ജനിച്ചത്.
ആരാധകർക്ക് ഇടയിൽ ഇദ്ദേഹം ക്യാപ്റ്റൻ എന്നാണ് അറിയപ്പെട്ടിരുന്നത്. 1979 പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. വിജയകാന്ത് 1980കളിൽ ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് മാറി.’ക്യാപ്റ്റൻ പ്രഭാകർ’ എന്ന നൂറാം ചിത്രത്തിലൂടെ അദ്ദേഹത്തിന് ‘ക്യാപ്റ്റൻ’ എന്ന വിളിപ്പേർ സ്വന്തമായി