GLOBALNATIONALUncategorized

ആന്ധ്രതീരത്തേക്ക് മിഷോങ് ; പ്രളയദുരിതം തുടരുന്നു, മഴക്ക് താത്കാലിക ശമനം.

ചെന്നൈ: 30 മണിക്കൂർ ചെന്നൈ നഗരത്തെ ആശങ്കയിലാക്കി പെയ്തുകൊണ്ടിരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. മഴയ്ക്ക് ശമനമുണ്ടായത് മിഷോങ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് നീങ്ങിയതോടെയാണ്. ചെന്നൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും തുടർന്ന് പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്.

സർക്കാർ സംവിധാനങ്ങൾക്ക് ഇതുവരെ വൈദ്യുത ബന്ധം പൂർണമായും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.വാഹനങ്ങൾ നഗരങ്ങളുടെ പലയിടങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. രാത്രി തന്നെ അപകടം ഒഴിവാക്കുന്നതിനായി വൈദ്യുതി വിതരണം നിർത്തിവച്ചിരുന്നു. ഇതേത്തുടർന്ന് ഇന്റർനെറ്റ് മൊബൈൽ സേവനങ്ങളും തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം ചൊവ്വാഴ്ച രാവിലെയോടെ പുനസ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ അത് സാധ്യമായിട്ടില്ല.

നേരത്തെ തന്നെ പ്രണയ മുന്നറിയിപ്പ് നൽകുകയും മുൻകരുതൽ നടപടിക്രമങ്ങൾ സ്വീകരിക്കുകയും ചെയ്തതിനാൽ കൂടുതൽ ആളപായമുണ്ടായില്ല.എന്നാലും നഗരത്തിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. രണ്ടിടങ്ങളിലായി മതിലും കെട്ടിടവും തകർന്നുവീണു അഞ്ചുപേർ മരിച്ചു. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റൺവേയിൽ വെള്ളം കയറിയതിനാൽ തിങ്കളാഴ്ച പൂർണമായും റദ്ദാക്കിയിരുന്നു. 150 ഓളം തീവണ്ടി സർവീസുകളും റദ്ദാക്കിയിരുന്നു ഇതിൽ കേരളത്തിലേക്കുള്ള സർവീസുകളും ഉൾപ്പെട്ടിട്ടുണ്ട്. ഇത് ശക്തിയുള്ള ചുഴലികാറ്റായി രൂപം പ്രാപിച്ചത് തിങ്കളാഴ്ച രാവിലെ 8:30ന് ചെന്നൈയിൽ നിന്നും 90 കിലോമീറ്റർ അകലെ വച്ചാണ്. തമിഴ്നാടിന്റെ വടക്കൻ പ്രദേശങ്ങളിലും ചെന്നൈ നഗരത്തിലും ഞായറാഴ്ച രാത്രി ശക്തമായ മഴ തുടങ്ങിയിരുന്നു.

ആന്ധ്രപ്രദേശിലെ ഡിവിസീമക്കും ബപട്ലയ്ക്കുമിടയിൽ ചൊവ്വാഴ്ച ഉച്ചയോടെ മിഷോങ് ചുഴലിക്കാറ്റ് കര തൊടും. കാറ്റിന്റെ വേഗം കരയിൽ എത്തുമ്പോൾ മണിക്കൂറിൽ 110 കിലോമീറ്റർ വരെയായി വർദ്ധിച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്.

10 ദിവസം മുമ്പ് തന്നെ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രതീക്ഷിച്ചതിലും കൂടുതൽ മഴ പെയ്തതോടെ അധികൃതരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. തമിഴ്നാട് സർക്കാർ കോടികൾ മുടക്കി ആവിഷ്കരിച്ച പ്രളയജലം നീക്കുന്നതിനുള്ള പദ്ധതികളെ നിഷ്ഫലമാക്കിക്കൊണ്ട് നേരം വെളുക്കുമ്പോഴും നഗരം വെള്ളത്തിൽ തന്നെ മുങ്ങി കിടന്നു. തിങ്കളാഴ്ച സ്വകാര്യസ്ഥാപനങ്ങൾക്കും കോടതികൾക്കും ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും അവധിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button