



സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കോലഞ്ചേരി മെഡിക്കൽ കോളേജിലെ മാനസികാരോഗ്യവിഭാഗത്തിൻറ നേതൃത്വത്തിൽ മെയ് 3-ാം തിയതി എറണാകുളം ജില്ലയിലെ സ്കൂൾ കൗൺസലേഴ്സിനും ലഹരി ചികിത്സാ കൗൺസലേഴ്സിനും വേണ്ടി ഏകദിന ശില്പശാല നടത്തി.
ആശുപത്രി സ്കിൽസ് ലാബ് കോൺഫറൻസ് ഹാളിൽ വച്ച് മെഡിക്കൽ കോളേജ് ആശുപത്രി സെക്രട്ടറി ജോയി പി. ജേക്കബ് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനംമെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം മുൻ മേധാവിയും ജോയിന്റ്ഡയറക്ടറുമായിരുന്ന ഡോ. വി.എം.ഡി നമ്പൂതിരി നിർവ്വഹിച്ചു.
പ്രൊഫ. പി.വി. തോമസ്, ഡോ. കെ.കെ. ദിവാകർ, ഡോ. സോജൻ ഐപ്പ്, ഡോ. വർഗീസ് പോൾ, ഡോ. നിഷ.എ, ഫ്രാൻസിസ് മൂത്തേടൻ എന്നിവർ പ്രസംഗിച്ചു.
മാനസികാരോഗ്യ വിഭാഗത്തിലെ ഡോ. നിഷ എ, ഡോ. നീറ്റു കുര്യൻ,
ഡോ. ശ്രീലക്ഷ്മി സേതുമാധവൻ നായർ, ഡോ. സിറിയക് പി. ജെ ,
ഡോ. ശാന്ത എബ്രഹാം, ഫ്രാൻസിസ് മൂത്തേടൻ എന്നിവർ ലഹരിയുടെ വിവിധ വശങ്ങളെക്കുറിച്ച് ക്ലാസുകൾ നയിച്ചു.

