സ്കൂളിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ സംഭവം: പ്രതിഷേധവുമായി ബിജെപി രംഗത്ത്






അനധികൃതവും അശാസ്ത്രീയവുമായ മണ്ണെടുപ്പ് മൂലം ഐക്കരനാട് പഞ്ചായത്തിലെ പാങ്കോട് ഗവ.എൽ.പി സ്കൂളിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വിണതിൽ പ്രതിഷേധവുമായി ബിജെപി കോലഞ്ചേരി മണ്ഡലം കമ്മിറ്റി രംഗത്ത് വന്നു. ബിജെപി കോലഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ക്കൂൾ സന്ദർശിക്കുകയും സ്കൂൾ അധികൃതരുമായി സംസാരിച്ച് വിവരങ്ങൾ തേടുകയും ചെയ്തു.
മണ്ഡലം പ്രസിഡന്റ് അഖിൽ ഒ എമ്മി ന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവ സ്ഥലം സന്ദർശിച്ചത്.
പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയത്തിൽ ആകെയുള്ള സ്മാർട്ട് ക്ലാസ്സ് റൂമാണ് അപകടസ്ഥതിയിലുള്ളതെന്നും അടിന്തിരമായി കെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുവാൻ അധികാരികൾ ഇടപെടണമെന്നും മണ്ഡലം പ്രസിഡൻറ് ആവശ്യപ്പെട്ടു.
മണ്ഡലം ജനറൽ സെക്രട്ടറി വിനയൻ വാത്യാത്ത്, ബിജെപി ഐക്കരനാട് പഞ്ചയത്ത് പ്രസിഡന്റ് പത്മരാജൻ പിള്ള എന്നിവരും സംഘത്തിലുണ്ടായിരുന്നു.



