CRIMEKERALA

തിരുവൈരാണിക്കുളത്ത് കാർ തടഞ്ഞുനിർത്തി കാർ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയിൽ

തിരുവൈരാണിക്കുളം ഭാഗത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശിയെ മറ്റൊരു വാഹനത്തിൽ വന്ന് വട്ടം വച്ച് ബലമായി പിടിച്ചിറക്കി കാർ തട്ടിക്കൊണ്ടു പോവുകയായിരുന്നു

തിരുവൈരാണിക്കുളത്ത് കാർ തടഞ്ഞുനിർത്തി വാഹനം ഓടിച്ചയാളെ ബലമായി പിടിച്ച് പുറത്തിറക്കി കാർ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കരുമാലൂർ തടിക്കക്കക്കടവ് കൂട്ടുങ്ങപ്പറമ്പിൽ ഇബ്രാഹിം (ഉമ്പായി 34) നെ ആണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൊയ്തീൻ ഷാ, മുഹമ്മദ് റാഫി, രജീഷ്, കിരൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബർ 29 ന് വൈകിട്ടാണ് സംഭവം. തിരുവൈരാണിക്കുളം ഭാഗത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശിയെ മറ്റൊരു വാഹനത്തിൽ വന്ന് വട്ടം വച്ച് ബലമായി പിടിച്ചിറക്കി കാർ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വ്യക്തി വൈരാഗ്യമായിരുന്നു സംഭവത്തിന് പിന്നിൽ. തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട് പേരെ അന്നുതന്നെ പോലീസ് പിടികൂടി. വാഹനവും അന്ന് തന്നെ കണ്ടെടുത്തു. തുടർന്ന് ഒളിവിൽ പോയ ഇബ്രാഹിമിനെ ഇടപ്പള്ളി ടോൾ ഭാഗത്ത് വച്ചാണ് പിടികൂടിയത്. പോലീസിനെ കണ്ട് ആക്രമണത്തിന് മുതിർന്ന പ്രതിയെ സാഹസികമായാണ് കീഴടക്കിയത്. പോലീസ് പിടികൂടിയ സമയം ഇയാള്‍ ഓടിച്ചിരുന്ന ബുള്ളറ്റ് 2021ൽ നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നിന്നും മോഷണം പോയ വാഹനമാണെന്ന് പോലീസ് കണ്ടെത്തി. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, സബ് ഇൻസ്പെക്ടർ റിൻസ് എം തോമസ്, എ.എസ്.ഐ ഷിബു മാത്യു, എസ്.സി.പി.ഒ മാരായ അബ്ദുൾ മനാഫ്, എം.ബി സുബൈർ, സി.പി.ഒ ജിജുമോൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button