പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുവാൻ കൂട്ടാക്കാതെ പോലീസ് നോക്കി നിന്നു- ഷാഫി പറമ്പിൽ
സംസ്ഥാന വ്യാപകമായി കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും


കളമശ്ശേരി: പോലീസ് സ്റ്റേഷൻ മാർച്ചിൽ പോലീസ് മർദ്ദനമേറ്റ് പരിക്കുപറ്റിയ പ്രവർത്തകരെ ആശുപത്രിയിലെത്തിക്കാനുള്ള മര്യാദപോലും പാലിക്കപ്പെട്ടില്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ.താൻ അടക്കമുള്ള നേതാക്കൾ ശക്തമായി പ്രതികരിച്ചപ്പോൾ മാത്രമാണ് അവരെ ആശുപത്രിയിൽ എത്തിച്ചത്. സമരത്തിൽ ഉൾപ്പെടാത്ത ആളുകളെപോലും പോലീസ് ബലമായി പിടിച്ച് വലിച്ചിഴച്ച് വണ്ടിയിൽ കയറ്റി.ഇത് പറഞ്ഞമാത്രയിൽ തന്നെയും പ്രവർത്തകരെയും ബലമായി പോലീസ് പിടിച്ച് തള്ളുകയുംതല്ലുമെന്ന് ആക്രോശിക്കുകയും ചെയ്തു .ഇതിന് പോലീസ് മറുപടി പറഞ്ഞേ മതിയാകൂ.പോലീസിനെതിരെ യാതൊരു പ്രകോപനവും സൃഷ്ടിക്കാതെ നടത്തിയ സമരത്തെയാണ് ഇത്തരത്തിൽ പോലീസ് വികൃതമാക്കിയത്.ഇതുകൊണ്ടൊന്നും യൂത്ത് കോൺഗ്രസ്സ് പിൻമാറില്ലെന്നും സമരങ്ങൾ തുടരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.സംസ്ഥാന വ്യാപകമായി നിയോജകമണ്ഡല അടിസ്ഥാനത്തിൽ കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.