KERALA
ക്രൂരമായ ലാത്തിചാർജ്ജ്- വി ഡി സതീശൻ
ക്രൂരമായ ലാത്തിചാർജ്ജ്- വി ഡി സതീശൻ
അടിച്ചമർത്താൻ ശ്രമിച്ചാൽ നോക്കിയിരിക്കില്ല
മുഖ്യമന്ത്രിയെ പുറത്തിറങ്ങാൻ അനുവദിക്കില്ല


ഒരു പ്രകോപനവും ഇല്ലാതെ പോലീസ് പിറകിൽ നിന്ന് വന്ന് സമരക്കാരെ മർദ്ദിക്കുകയായിരുന്നെന്ന് വി ഡി സതീശൻ.കളമശ്ശേരി,തൃപ്പൂണിത്തുറ സ്റ്റേഷനുകളിലെ സി ഐ-മാരുടെ നേതൃത്വത്തിൽ പട്ടിയെ തല്ലുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് തല്ലിയത്.ഇങ്ങനെയാണ് സമരത്തെ നേരിടാൻ മുഖ്യമന്ത്രി തയ്യാറാകുന്നതെങ്കിൽ പതിന്മടങ്ങ് ശക്തിയിൽ കോൺഗ്രസ്സ് തിരിച്ചടിയ്ക്കും.മുഖ്യമന്ത്രിയെ പുറത്തിറങ്ങാൻ അനുവദിക്കില്ല.പ്രതിപക്ഷത്തിന് സമരം ചെയ്യാനാറിയാം.നൂറിലധികം പോലീസ്കാരെ ഉപയോഗിച്ചാണ് സമരത്തെ നേരിടുന്നത്.ഇതിൽ നടപടി എടുത്തില്ലെങ്കിൽ സമരം ശക്തമാക്കും.അടിച്ചമർത്താനുള്ള ശ്രമത്തെ കോൺഗ്രസ്സ് പ്രതിരോധിക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചു.