CRIME

പട്ടിമറ്റത്തെ മാല മോഷ്ടാക്കളെ പോലീസ് സാഹസികമായി പിടികൂടി

ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ .മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (24), കണ്ണന്തറയിൽ താമസിക്കുന്ന മൂവാറ്റുപുഴ പഴയിടത്ത് വീട്ടിൽ ആഷിക് (18) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്.

ഇരുപതാം തീയതി പകൽ 11ന് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നിൽ നിൽക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു
തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തിങ്കളാഴ്ച മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പ്രതികളെ പിടികൂടി. മോഷണം ചെയ്ത മാല മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. അന്നേദിവസം അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട് കുത്തിത്തറന്ന് മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് പറഞ്ഞു. മോഷണസംഘം സഞ്ചരിച്ച ബൈക്ക് പള്ളുരുത്തി ‘പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി.

ഷാഹുൽ ഹമിദ് നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. ഇയാൾക്ക് കോതമംഗലം പോത്താനിക്കാട് മൂവാറ്റുപുഴ പെരുമ്പാവൂർ കുന്നത്തുനാട് കാസർഗോഡ് തൃശ്ശൂർ തൃക്കാക്കര എന്നിവിടങ്ങളിലായി 13 മോഷണ കേസുകൾ ഉണ്ട്. ആഷിക്കിന് പെരുമ്പാവൂർ , കുറുപ്പുംപടി സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ ഉണ്ട്. പിടകൂടിയ സമയം പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്.


എ എസ് പിമോഹിത് രാവത്ത്, ഇൻസ്പെക്ടർ വി.പി
സുധീഷ്, എസ്.ഐമാരായ കെ.ആർ
അജേഷ് ,കെ.വി
നിസാർ, എ.എസ്.ഐ മാരായ പി.എ
അബ്ദുൽ മനാഫ്, വി.എസ്
അബൂബക്കർ ,സീനിയർ സി പി ഒ മാരായ ടി.എൻ
മനോജ് കുമാർ, ടി.എ
അഫ്സൽ,
വർഗീസ് ടി വേണാട്ട്,
ബെന്നി ഐസക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button