CRIME

കുമ്പളങ്ങിയിൽ ട്വന്റി ട്വന്റി പ്രവർത്തകർക്ക് നേരെ കോൺഗ്രസ്സ് പ്രവർത്തകരുടെ കൂട്ടയാക്രമണം : ബെന്നി ജോസഫ് ജനപക്ഷം ഉൾപ്പെടെ നാല് പേർ ആശുപത്രിയിൽ

കൊച്ചി:ഇലക്ഷൻ പ്രചാരണപരിപാടികൾക്കിടയിൽ കുമ്പളങ്ങിയിൽ വച്ച് ട്വന്റിട്വന്റി പ്രവർത്തകർക്ക് നേരെ കോൺഗ്രസ്സ് പ്രവർത്തകരുടെ കൂട്ടയാക്രമണം.സംഭവത്തിൽ ബെന്നി ജോസഫ് ജനപക്ഷം, കൊച്ചി നിയോജകമണ്ഡലം പ്രിസഡന്റ് ഷൈനി ആന്റണി എന്നിവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.കുമ്പളങ്ങി പഞ്ചായത്ത് കോഡിനേറ്റർ ജേക്കബ് ജൂഡ്, പ്രവർത്തകയായ പ്രിൻസി സാബി, എന്നിവരാണ് പരിക്കേറ്റ മറ്റ് രണ്ട് പേർ. ഇവരെ കുമ്പളങ്ങി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്ഥാനാർത്ഥിയുടെ പ്രചരണാർത്ഥം കുമ്പളങ്ങി പ്രിയദർശിനി കവലയിൽ ഷൈനി ആന്റണി പ്രസംഗിച്ചു കഴിഞ്ഞതിന് ശേഷം സ്ഥലത്ത് കൂടി കോൺഗ്രസ്സ് പ്രവർത്തകർ കൂട്ടമായി എത്തി ബെന്നി ജോസഫിനെയും ഷൈനി ആന്റണിയെയും മർദ്ദിക്കുകയായിരുന്നു.

കൂടാതെ ട്വന്റിട്വന്റി പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും കൂട്ടമായി എത്തിയ കോൺഗ്രസ്സ് പ്രവർത്തകർ അക്രമം അഴിച്ചു വിടുകയായിരുന്നു എന്ന് പരിക്കേറ്റവർ പറയുന്നു. അക്രമണത്തിന് നേതൃത്വം കൊടുത്തവരെ സംരക്ഷിക്കുവാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഇവരുടെ ഭാഗത്തുനിന്നും നീതി പ്രതീക്ഷിയ്ക്കുന്നില്ലെന്നും ട്വന്റി ട്വന്റി പ്രവർത്തകർ പറഞ്ഞു.

രണ്ടാഴ്ച്ചകൾക്ക് മുമ്പ് സമാനമായ ആക്രമണം ഉണ്ടായതാണെന്നും പോലീസ് സാന്നിധ്യത്തിൽ സമാവായത്തിലെത്തിയതാണെന്നും പ്രവർത്തകർ അറിയിച്ചു.ട്വന്റി ട്വന്റി പ്രവർത്തകർ വലിയ പ്രതിഷേധമാണ് കൊച്ചിയിൽ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്.

വീഡിയോ-

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button