സുഗമവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പിന് റൂറൽ ജില്ലാ പോലീസ് സജ്ജം


സുഗമവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പിന് റൂറൽ ജില്ലാ പോലീസ് സജ്ജം
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ സ്പെഷൽ പോലീസടക്കം നാലായിരത്തി അഞ്ഞൂറോളം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.
14 ഡി വൈ എസ് പി മാർ , 44 ഇൻസ്പെക്ടർമാർ , 400 ഓളം എസ്.ഐ / എ.എസ്.ഐ മാർ , 2200 ഓളം സീനിയർ സി പി ഒ / സി പി ഒ മാർ തുടങ്ങിയവർ സുരക്ഷാ ഡ്യൂട്ടിയ്ക്കുണ്ട്. 1510 സ്പെഷൽ പോലീസ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.
സി ആർ പി എഫിൽ നിന്ന് 41 ഉദ്യോഗസ്ഥരുണ്ട്. മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് 102 പേർ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാകും. 102 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളും 64 ലോ ആന്റ് ഓർഡർ പട്രോളിംഗ് സംഘങ്ങളും റോന്ത് ചുറ്റും. കൂടാതെ ഐ.പി സ്ട്രൈക്കിംഗ് ഫോഴ്സ്, സ്റ്റേഷൻ സ്ട്രൈക്കിംഗ് ഫോഴ്സ്, ജില്ലാ സ്ട്രൈക്കിംഗ് ഫോഴ്സ്, ഡി ഐ ജി സ്ട്രൈക്കിംഗ് ഫോഴ്സ് എന്നിവയും സുരക്ഷയൊരുക്കും.
ബൂത്തുകളും, പരിസരങ്ങളും പോലീസ് വീഡിയോയിൽ ചിത്രീകരിക്കും. ഇതിന് 102 ക്യാമറകളാണ് ഒരുക്കിയിട്ടുള്ളത്.
റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തു നാട്എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളാണുള്ളത്.
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.


എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ആലുവയിലെ ബൂത്ത് സന്ദർശിക്കുന്നു

