കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി




കിണർ വൃത്തിയാക്കിയ ശേഷം തിരിച്ച് കയറാനാകാതെ കിണറിൽ അകപ്പെട്ട യുവാവിനെ ഒടുവിൽ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.പട്ടിമറ്റം ഡബിൾ പാലത്തിന് സമീപം ഏറങ്കാട് രവിയുടെ വീട്ടിലെ ഉദ്ദേശം 25 അടി താഴ്ചയുള കിണറിലാണ് 36 വയസ്സുള്ള പട്ടിമറ്റം സ്വദേശിയായ അജി അകപ്പെട്ടത്.നല്ല ആഴമുള്ളതിനാൽ തിരികെ കയറുവാനുള്ള മനോധൈര്യം നഷ്ടമായതോടെയാണ് യുവാവ് കിണറിനുള്ളിൽ കുടുങ്ങിയത്
ഉടൻ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ കെ.കെ.ശാംജി, പി.ആർ.ഉണ്ണികൃഷ്ണൻ, ആർ.രതീഷ്, എസ്.വിഷ്ണു എസ്.ഷൈജു, കെ.കെ.ബിബി, എസ്.അനിൽകുമാർ എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി.
കിണറിൽ വായു സഞ്ചാരം കുറവായതിനാൽ അജിക്ക് ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു.ഇന്ന് വൈകിട്ട് 5.30 നാണ് സംഭവം