KERALA

കോലഞ്ചേരിയിൽ കാറിന് മുകളിലേയ്ക്ക് മരം മറിഞ്ഞു; ആളപായമില്ല

കോലഞ്ചേരിയിൽ കാറിന് മുകളിലേയ്ക്ക് മരം മറിഞ്ഞു. ആളപായമില്ല. മെഡിക്കൽ കോളേജിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിലേക്ക് വൈകിട്ട് വീശിയടിച്ച കാറ്റിൽ തേക്ക് മരം വീണു. കാറിൽ യാത്രക്കാർ ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി. വഴപവന്നൂർ സ്വദേശിയായ വർ​ഗ്​ഗീസ് എന്നയാളുടെ കാറിലേക്കാണ് മരം വീണത്

പട്ടിമറ്റം അഗ്നി രക്ഷാനിലയം സ്റ്റേഷൻ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ച് ഗതാഗത തടസങ്ങൾ നീക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button