KERALA
നെല്ലാട് മരങ്ങൾ കൂട്ടത്തോടെ മറിഞ്ഞ് വീണു. ഫയർഫോഴ്സിനൊപ്പം വെട്ടിമറ്റാൻ സഹായിച്ച് നാട്ടുകാരും






നെല്ലാട് വനത്തിനുള്ളിലെ മരങ്ങൾ ശക്തമായ കാറ്റിനെ തുടർന്ന് കൂട്ടമായി റോഡിലേയ്ക്ക് വീണതോടെ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. വൈദ്യുതിലൈൻ പൊട്ടിവീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ചൂള , വാക മരങ്ങളാണ് വീണത്. തടസ്സം നീക്കാനായി എത്തിയ പട്ടിമറ്റം അഗ്നി രക്ഷാനിലയം സേനാംഗങ്ങളുടെ പരിശ്രമങ്ങൾ കണ്ട നാട്ടുകാർ അവർക്കൊപ്പം കൂടി. നാല് മണിക്കൂർ പ്രയത്നിച്ച് വിവിധ മരങ്ങൾ മുറിച്ച് നാക്കിയതോടെ പ്രദേശത്തെ പ്രതിസന്ധി പരിഹരിച്ചു.
നാട്ടുകാരുടെ സഹായം കൂടിയായപ്പോൾ രക്ഷാപ്രവർത്തനം വേഗത്തിലായെന്ന് പട്ടിമറ്റം അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാർ പറഞ്ഞു.പ്രതിസന്ധികൾ നേരിടുമ്പോൾ ജാഗ്രതയോടെ പ്രവർത്തിക്കുന്ന ജനങ്ങൾ ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.ഇരുപതോളം പേരാണ് സേനയെ സഹായിക്കാനെത്തിയത്.