Uncategorized
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 62ാം ഹാട്രിക്


ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കരിയറിൽ 62ാം ഹാട്രിക്. സൗദി ലീഗിൽ ദമാകുമായുള്ള മത്സരത്തിൽ അന്നസ്‌റിനായി ഹാട്രിക് നേടിയതോടെയാണ് ഈ നേട്ടം താരം നേടിയത്. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഹാട്രിക് താരത്തിന്റെ പേരിലാണ്.
അർജൻറീനൻ സൂപ്പർ താരം ലയണൽ മെസിയുടെ പേരിൽ 56 ഹാട്രികാണുള്ളത്.സൗദി ലീഗിൽ മൂന്നു കളികളിൽ താരം രണ്ട് ഹാട്രികാണ് നേടിയിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന ദമാകുമായുള്ള മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ അന്നസ്ർ മൂന്നു ഗോളിന് മുന്നിട്ട് നിൽക്കുകയാണ്.
ക്രിസ്റ്റ്യാനോ 30 വയസ്സിന് മുമ്പ് 30 ഹാട്രിക് നേടിയപ്പോൾ അതിന് ശേഷം 32 ഹാട്രിക് നേടിയതായി ക്രിസ്റ്റ്യാനോ എക്‌സ്ട്രായെന്ന ട്വിറ്റർ പേജിൽ കുറിച്ചു. വൈൻ പോലെ വീര്യം കൂടുകയാണെന്നും താരം പറഞ്ഞു.