സിദ്ധിഖിനുവേണ്ടി നാടൊരുമിക്കുന്നു സ്നേഹപൂർവ്വം
ഇദ്ദേഹത്തിന് വൃക്ക മാറ്റിവയ്ക്കുകയാണ് ഏക പോം വഴിയെന്നാണ് ഡോക്ടർമാർ വിധിയിഴുതിയിരിക്കുന്നത്


പട്ടിമറ്റം: കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന പട്ടിമറ്റം അത്താണി മനയ്ക്കപ്പടി പ്ലാപ്പിള്ളിൽ സിദ്ധിഖിനുവേണ്ടി നാടൊരുമിക്കുകയാണ്.42 വയസ്സ് മാത്രമുള്ള സിദ്ധിഖ് കഴിഞ്ഞ രണ്ടരവർഷക്കാലമായി ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്.ആറ് സെന്റ് സ്ഥലത്ത് പ്രായമായ പിതാവും മൂന്ന് മക്കളും ഭാര്യയും,അവിവാഹിതയായ സഹോദരിയും അടങ്ങുന്നതാണ് സിദ്ധിഖിന്റെ കുടുംബം.വർക്ഷോപ്പ് ജീവനക്കാരനായിരുന്ന സിദ്ധിഖ് അസുഖബാധിതനായ ശേഷം മാതാവിന് ക്യാൻസർരോഗം ബാധിച്ച് മരണപ്പെട്ടിരുന്നു.ഇതോടെ കുടുംബം അതിദാരിദ്ര്യത്തിലേയ്ക്ക് കൂപ്പുകുത്തി.ഇതുവരെ മറ്റുള്ളവരുടെ ആശ്രയത്തോടെയാണ് ചികിത്സ നടത്തിയരുന്നത്.300 ലധികം ഡയാലിസിസിന് വിധേയനായ ഇദ്ദേഹത്തിന് വൃക്ക മാറ്റിവയ്ക്കുകയാണ് ഏക പോം വഴിയെന്നാണ് ഡോക്ടർമാർ വിധിയിഴുതിയിരിക്കുന്നത്.
ഏകദേശം 40 ലക്ഷം രൂപചെലവ് പ്രതീക്ഷിക്കുന്ന ശസ്ത്രക്രിയയ്ക്കുവേണ്ടി നാട്ടിലെ ജാതി,മത,രാഷ്ട്രീയ,കക്ഷി ഭേദമന്യേ എല്ലാവരും സിദ്ധിഖിനുവേണ്ടി ചികിത്സാസഹായനിധി രൂപീകരിച്ച്പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.ഒരു നിർദ്ധനകുടുംബത്തിന് നാഥനെ നഷ്ടപ്പെടാതിരിക്കുവാൻ സുമനസ്സുകളായ ഏവരും സഹായിക്കണമെന്നാണ് സഹായനിധി ഭാരവാഹികൾ അഭ്യർത്ഥിയ്ക്കുന്നത്.


ബെന്നി ബഹ്നാനൻ എം പി,പി വിശ്രീനിജിൻ എംഎൽഎ,വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ,വടവുകോട് ബ്ലോക്ക് മെമ്പ്ർ ഷീജ അശോകൻ എന്നിവർ രക്ഷാധികാരികളായുള്ള സഹായനിധിയുടെ ചെയർമാൻ മഴുവന്നൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജ്ജ് ഇടപ്പരത്തിയാണ്.
ചികിത്സാസഹായനിധിയിലേയ്ക്ക് 7306396323 എന്ന നമ്പറിൽ ഗൂഗിൾ പേ,ഫോൺപേ എന്നീ മാർഗ്ഗത്തിലൂടെയും താഴെക്കാണുന്ന QR CODE
അല്ലെങ്കിൽ
JALAL K E/K M SALIM, Ac/No-50100606953227,CUSTOMER ID-230495299,IFSC CODE-HDFC0001296,SWIFT CODE- HDFCINBBXXX,MICR CODE-682240201 എന്നീ അക്കൗണ്ട് നമ്പർ വഴിയും സഹായധനം നൽകാവുന്നതാണ്.

