KERALA
എസ് ആർ വി യു പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം






മഴുവന്നൂർ : എസ്. ആർ വി യു പി സ്കൂളിൽ പരിസ്ഥിതി ദിനാചരണങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് വൃക്ഷത്തൈ നടീൽ വിദ്യാർത്ഥിനിയായ റിനിറ്റ റോയ്, പിടിഎ പ്രസിഡണ്ട് മണിപ്രസാദ് കെ കെ എന്നിവർ ചേർന്ന് നിർവഹിച്ചു.പോസ്റ്റർ പ്രദർശന ഉദ്ഘാടനം ഹെഡ്മാസ്റ്റർ അനിയൻ പി ജോൺ നിർവഹിച്ചു. പരിസ്ഥിതി ദിന സംവാദം ബൈജു കെ കെ നയിച്ചു. പ്രമീള കെ, ദിവ്യ ആർ, സീന കുര്യാക്കോസ്, രമ്യ ആർ നായർ,ആശാ കുര്യാക്കോസ്, എന്നിവർ പ്രസംഗിച്ചു