KERALA
കടയിരുപ്പിന് സമീപത്തെ പുളിഞ്ചുവട് തടിമില്ലിൽ തീപിടുത്തം: നാശനഷ്ടങ്ങളില്ല




പട്ടിമറ്റം പുളിച്ചുവടിന് സമീപം പ്രവർത്തിക്കുന്ന തടിമില്ലിലെ പഴയ മരങ്ങൾക്കും അടിക്കാടിനും വൈകിട്ട് 3.30ന് തീപിടിക്കുകയായിരുന്നു.പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ കെ.കെ.ശ്യാംജി, ആർ.യു. റെജുമോൻ, പി.അർ.ഉണ്ണികൃഷ്ണൻ, ജെ.എം. ജയേഷ് . നിധിൻ ദിലീപ്, പി.വി. വിജേഷ്, ആർ.രതീഷ് എം.വി.വിൽസൺ എന്നിവർ ചേർന്ന് തീ അണച്ചു. വേസ്റ്റിന് തീയിട്ടപ്പോൾ കത്തിപടരുകയായിരുന്നു.എം.എ.റഹീം, മുക്കട ,മുടിക്കൽ, പെരുമ്പാവൂർ എന്നയാളുടേതാണ് സോമിൽ