മഴുവന്നൂർ എൽ പി ജി സ്കൂളിൽ 106-ാം വാർഷികം ആഘോഷിച്ചു




മഴുവന്നൂർ: മഴുവന്നൂർ എൽപിജി സ്കൂളിലെ 106ാം വാർഷികം വാർഡ് മെമ്പർ ശ്രീമതി നിജ ബൈജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഴവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില മാത്യു യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. സീനിയർ അധ്യാപികയായ രമ്യ കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. നവ കേരള സദസ്സ് കിസ്സ് വിജയിയായ ഗൗരിക അജേഷിനെ മഴന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മേഘ മരിയ ബേബി സമ്മാനം നൽകി ആദരിച്ചു.


വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജില്ലി രാജു എൻഡോവ്മെന്റ് വിതരണം ചെയ്തു. കലാശാസ്ത്ര പ്രവർത്തി പരിചയ മേളകളിലെ ഉന്നത വിജയിയായ ശിവനന്ദ ബിബുവിനെ മഴവന്നൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി നീതു ജോർജ് സമ്മാനം നൽകി ആദരിച്ചു.
കുമാരനാശാന്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ ” ആശാൻ സ്മൃതി പതിപ്പ് “, സ്കൂൾ വികസന സമിതി അംഗവും മഴവന്നൂർ കോർപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയുമായ ശ്രീ അരുൺ വാസു പ്രകാശനം ചെയ്തു.
വായന പൂർണിമ വിദ്യ ജ്യോതി പുരസ്കാരം മുൻ പഞ്ചായത്ത് അംഗമായ ശ്രീ ബേബി കുര്യാച്ചൻ കുട്ടികൾക്കും അധ്യാപകർക്കുമായി സമർപ്പിച്ചു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്, .ടി.പി. വർക്കി, മുൻ പ്രധാന അധ്യാപകൻ പി. കെ.കുര്യാച്ചൻ, മുൻ പ്രധാന അധ്യാപിക ജയ എം.പി, പിടിഎ പ്രസിഡന്റ് മൾസിഭാ വിനോദ്,എസ്.എം.സി ചെയർമാൻ ബിബു കെ.പി, മാതൃസംഘം ചെയർപേഴ്സൺ ആര്യ ബാസിൽ എന്നിവർ ആശംസ അർപ്പിച്ചു. സ്കൂൾ ഹെഡ്ബോയ് ആയ മാസ്റ്റർ ശ്രേയ സജി കൃതജ്ഞത രേഖപ്പെടുത്തി.