KERALA
കിഴക്കമ്പലത്തെ താമരച്ചാൽ മൈതാനത്ത് തീപിടിച്ചു






കിഴക്കമ്പലം ഭക്ഷ്യസുരക്ഷ മാർക്കറ്റിന് സമീപം 5 ഏക്കർ വരുന്ന താമരച്ചാൽ മൈതാനത്തെ അടിക്കാടിനും പുല്ലിനും വൈകുന്നേരം 3 മണിക്ക് തീ പിടിച്ചു.കിഴക്കമ്പലം ട്വന്റി20 ഫയർ യൂണിറ്റ് തീ അണക്കാർ ശ്രമിച്ചെങ്കിലും തീ ആളിപടർന്നതിനാൽ പട്ടിമറ്റം അഗ്നി രക്ഷാ നിലയത്തിൻ്റെ സഹായം തേടുകയായിരുന്നു.
പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ കെ.കെ.ശ്യാംജി, ആർ.യു. റെജുമോൻ, പി.അർ.ഉണ്ണികൃഷ്ണൻ, ജെ.എം. ജയേഷ് . നിധിൻ ദിലീപ്, പി.വി. വിജേഷ്, ആർ.രതീഷ് എം.വി.വിൽസൺ എന്നിവർ ചേർന്ന് തീ അണച്ചു.