KERALA
പത്താംമൈലിൽ കിണറ്റിൽ ചാടിയ യുവാവിനെ രക്ഷിച്ചു






കോലഞ്ചേരി പത്താം മൈലിന് സമീപം സുരേഷ് (34), കക്കാട്ടിൽ വീട് ,പത്താം മൈൽ എന്ന യുവാവ് ഉദ്ദേശം 35 അടി താഴ്ചയും വെള്ളമില്ലാത്തതും, മതിയായ വായുവുമില്ലാത്ത ഇടുങ്ങിയ കിണറിൽ വൈകിട്ട് 3 മണിയോടെ ചാടുകയായിരുന്നു.
പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച അസൈനാരുടെ നേതൃതത്തിൽ സേനാംഗമായ പി.ആർ .ഉണ്ണികൃഷണൻ ശ്വസന ഉപകരണവുമായി (Breathing Apparatus) കിണറ്റിലറങ്ങി യുവാവിനെ സുരക്ഷിതമായി പുറത്തെടുത്ത് സി.പി.ആർ (CPR) നൽകി ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചു. കുടുംബവഴക്കാണ് കിണരിൽ ചാടുവാൻ കാരണമെന്നാണ് പറയുന്നത്.
സേനാംഗങ്ങളായ കെ.കെ.ശ്യാംജി, ആർ.യു. റെജുമോൻ, പി.അർ.ഉണ്ണികൃഷ്ണൻ, ജെ.എം. ജയേഷ് . നിധിൻ ദിലീപ്, പി.വി. വിജേഷ്, ആർ.രതീഷ് എം.വി.വിൽസൺ എന്നിവർ ചേർന്നാണ് രക്ഷിച്ചത് .