അച്ഛന് തുല്യമായിരുന്നു ടി എച്ച്- പട്ടിമറ്റത്തെ ആദ്യകാല ടീഷോപ്പുടമ സദാനന്ദൻ






കുന്നത്തുനാട്ടിൽ ടി എച്ച് മുസ്തഫ മത്സരിക്കാൻ വരുമ്പോൾ പട്ടിമറ്റം പ്രദേശത്ത് വളരെ ചുരുക്കം കടകളിൽ ഒരു ചായക്കടയായിരുന്നു കൃഷ്ണന്റെയും മകൻ സദാനന്ദന്റെയും ചായക്കട. ദോശയും, ഉഴുന്നുവടയും, പരിപ്പുവടയും, പപ്പട വടയുമായിരുന്നു കടയിലെ പ്രധാന വിഭവം. കുന്നത്തുനാടിന്റെ മധ്യഭാഗമായ പട്ടിമറ്റത്ത് കൂടി കടന്നു പോയാൽ. ഈ കടയിൽ കയറാതെ പോയിട്ടില്ല.
ഏറെ പ്രിയമായിരുന്നത് പരിപ്പുവടയോട് ആയിരുന്നു.
ഒറ്റയിരിപ്പിൽ എട്ട് പരിപ്പുവട വരെ തിന്നതായും സദാനന്ദൻ പറയുന്നു.
രോഗാവസ്ഥയിൽ ഇരിക്കുമ്പോഴും തന്റെ കടയിൽ വന്ന് കട്ടൻചായയും പരിപ്പുവടയും കഴിക്കുകയുണ്ടായി. മന്ത്രിയായിരുന്നപ്പോൾ തന്റെ വിവാഹത്തിന് മന്ത്രിയുടെ ഔദ്യോഗിക വാഹനം വീട്ടിലേക്ക് കയറി വരുവാൻ ബുദ്ധിമുട്ട് ആയതിനാൽ പോലീസ് ജീപ്പിൽ വന്ന് വിവാഹ സൽക്കാര പരിപാടിയിൽ പങ്കെടുത്തതായും സദാനന്ദൻ ഓർമ്മിക്കുന്നു.