KERALA
കോലഞ്ചേരിയിൽ വീടിന് തീപിടിച്ചു






പുകയ്ക്കാനിട്ടിരുന്ന റബ്ബർഷീറ്റിന് ചൂടുപിടിച്ച് ഉരുകയതോടെ വീടിന് തീപിടിച്ചു.തോന്നിയ്ക്ക താന്നിയ്ക്കാമറ്റത്തിൽ മാണിയുടെ വീടിനാണ് ഞായറാഴ്ച്ച ഉച്ചയോടെ തീപിടിച്ചത്.അടുക്കളയുടെ ചിമ്മിനിയിക്കുള്ളിൽ പുകയ്ക്കാനിട്ടിരുന്ന 60 ഓളം റബ്ബർ ഷീറ്റ് ചൂടു മൂലം ഉരുകിയതോടെയാണ് തീ പിടുത്തമുണ്ടായത്.അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് അടുപ്പിൻ്റെ ട്യൂബിന് തീ പടർന്നെങ്കിലുംരക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നി രക്ഷാ സേന പാചക വാതക സിലിണ്ടറിൻ്റെ റെഗുലേറ്റർ ഓഫ് ആക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് ഫയർഫോഴ്സ് തീയണച്ചു.
പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ വി.കെ.സുരേഷ്, ദീപേഷ് ദിവാകരൻ, പി.ആർ.ഉണ്ണികൃഷ്ണൻ, വി.ജി.വിജിത്ത് കുമാർ, എസ്.വിഷ്ണു,,എസ്.അനിൽകുമാർ എന്നിവർ ചേർന്നാണ് തീ അണച്ചത്.

