ജീവന്റെ സംരക്ഷണം ഭരണകൂട ഉത്തരവാദിത്വം: കേരള നവദർശൻ വേദി




കോലഞ്ചേരി : ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതാണ് ഭരണകൂടത്തിന്റെ പ്രഥമ ഉത്തരവാദിത്തം.അതിനു കളമൊരുക്കലാണ് വികസനത്തിന്റെ ആദ്യപടി. അതിനു കഴിയാത്ത ഭരണകൂടങ്ങൾ ആപത്താണെന്നും കേരള നവദർശനൻ വേദി . ഒരു ദിനം മണിപ്പൂരിനൊപ്പം എന്ന മുദ്രാ വാക്യവുമായി കേരള നവദർശനവേദി സംഘടിപ്പിച്ച സർവ്വോദയ സംഗമത്തിലാണ് നവദർശനവേദിയുടെ പ്രസ്താവന. മണിപ്പൂരിന്റെ ദു:ഖം മുഴുവൻ ജനതയും ഏറ്റെടുക്കുമ്പോൾ മാത്രമാണ് രാഷ്ട്രം എന്നതിന് അർത്ഥമുണ്ടാകുന്നതെന്നും നേതാക്കൾ സൂചിപ്പിച്ചു.
ഡോ.എം.പി. മത്തായി സംഗമം ഉദ്ഘാടനം ചെയ്തു.ടി.എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു.. ബേബി മുണ്ടക്കൻ ,സതി രാജ, ഡോ. കൃഷ്ണൻ നായർ, കെ. കെ ഗോപി, ടി.എം. സജി, കെ.കെ. ഉദയകുമാർ, ജയ മാധവ് മാധവശ്ശേരി ,വി. സജീവൻ ,ലീല പൗലോസ്,എന്നിവർ പ്രസംഗിച്ചു. സർവ്വധർമ്മ സമഭാവന പ്രാർത്ഥനയും ഐക്യദാർഢ്യ റാലിയും സംഗമത്തിന്റെ ഭാഗമായി നടത്തി.



