കോലഞ്ചേരി പ്രസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു




കോലഞ്ചേരി: സെയ്ന്റ് പീറ്റേഴ്സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തല്‍ കോലഞ്ചേരി പ്രസ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് കോളേജിലെ എന്‍.സി.സി., എന്‍.എസ്.എസ് യൂണിറ്റുകളും, സെയ്ന്റ് പീറ്റേഴ്സ് വൊക്കേഷണല്‍ ആന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.സി.സി., എസ്.പി.സി, യൂണിറ്റുകളും, വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയവും, വെണ്ണിക്കുളം ഫെയ്ത്തിന്ത്യയും, ഐക്കരനാട് ആരോഗ്യ വേദിയും ചേര്‍ന്ന് യോഗാദിനം ആചരിച്ചു.
സെയ്ന്റ് പീറ്റേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ ഷാജു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ പുത്തന്‍കുരിശ് ഡി.വൈ.എസ്.പി. റ്റി.ബി. വിജയന് ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് എബ്രഹാം, സെയ്ന്റ് പീറ്റേഴ്സ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.ടി. സിന്ദു, പരമഭട്ടാര കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ മനോജ്കുമാര്‍, എന്‍.സി.സി. ഓഫീസര്‍മാരായ ക്യാപ്റ്റന്‍ ജിന്‍ അലക്സാണ്ടര്‍, രഞ്ജിത് പോള്‍, വെണ്ണിക്കുളം ഫെയ്ത്ത് ഇന്ത്യ അധ്യാപിക മോള്‍സി ജോസഫ്, ഐക്കരനാട് ആരോഗ്യ വേദി കോ ഒര്ഡിനേറ്റര് പി.എം. ജോര്‍ജ്, എന്‍.എസ്.എസ്. കോ ഓര്‍ഡിനേറ്റര്‍ അനില ഷാജി,എസ്.പി.സി. കോ ഓര്‍ഡിനേറ്റര്‍ ഷീജ വര്‍ഗീസ്, പ്രസ് ക്ലബ്ബ് സെക്രട്ടറി എം.എം. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് യോഗ കാലിക പ്രസക്തി എന്ന വിഷയത്തില്‍ യോഗാചാര്യന് ടി.എം.വര്‍ഗീസ് പ്രഭാഷണം നടത്തി പരിശീലനവും നല്കി.
ഫെയ്ത്തിന്ത്യ, പരമഭട്ടാര കേന്ദ്രീയ വിദ്യാലയം, ഐക്കരനാട് ആരോഗ്യ വേദി എന്നിവിടങ്ങളില്‍ നിന്നെത്തിയവരുടെ യോഗ ഡാന്‍സും നടത്തി. ഇരുന്നൂറിലധികം പേര് യോഗ പരിശീലനത്തില്‍ പങ്കാളികളായി.







