



വിശ്വകർമ്മദിനമായ സെപ്റ്റംബർ പതിനേഴിന് അഖിലകേരള വിശ്വകർമ്മ മഹാസഭ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിന ശോഭയാത്രയും സാംസ്ക്കാരിക സമ്മേളനവും പുത്തൻകുരിശിൽ വച്ച് നടക്കും.ചുണ്ടി ഡംഗ്ഷനിൽ നിന്നും ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ആരംഭിയ്ക്കുന്ന വർണ്ണാഭമായ ശോഭയാത്രയ്ക്ക് ശേഷം വൈകീട്ട് നാല് മണിയ്ക്ക് പുത്തൻകുരിശ് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബെന്നി ബഹ്നാൻ എം പി മുഖ്യപ്രഭാഷണം നടത്തും.പി വി ശ്രീനിജിൻ എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ചലചിത്രതാരം സുമേഷ് ചന്ദ്രൻ,സംസ്ഥാന വൈ പ്രസിഡന്റ് പി വാമദേവൻ സംഘടനയുടെ സംസ്ഥാന,ജില്ലാ ഭാരവാഹികളും സമ്മേളനത്തിൽ സാന്നിധ്യം വഹിക്കും
ജില്ലയിലെ മികവുറ്റ കരവിരുതുകളും കലാകാരൻമാരെയും ഉൾപ്പെടുത്തി യുള്ള ശില്പശാലയും പരിപാടിയുടെ ഭാഗമായി ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.സംസ്ഥാന കൗൺസിൽ അംഗം പി കെ തമ്പി,ഉപസമിതി അംഗം ടി എ അരവിന്ദൻ,ജില്ലാ പ്രസിഡന്റ് എം കെ അരവിന്ദാക്ഷൻ,ജില്ലാ സെക്രട്ടറി പി മോഹനൻ,ജില്ലാ ജോയിന്റ് സെക്രട്ടറി എ ജി നാരായണൻ,യൂണിയൻ പ്രസിഡന്റ് രവീന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.