KERALA
അപ്പ്രോച്ച് റോഡ് ഇല്ലാതെ പാലം ഉദ്ഘാടനം: ജനതാത്പര്യം മാനിക്കാത്ത പ്രചരണതന്ത്രമെന്ന് യുഡിഎഫ്






കോലഞ്ചേരി : അപ്പ്രോച്ച് റോഡിന്റെ പണി പൂർത്തിയാക്കാതെ കോരൻ കടവ് പാലം ഉദ്ഘാടനം ചെയ്യുന്നത് സ്ഥലം എം.എൽ.ഏ.യുടെ പബ്ലിസിറ്റി തന്ത്രം മാത്രമാണെന്ന യുഡിഎഫ് ആരോപിച്ചു. പാലം പണി പൂർത്തീകരിച്ചിട്ട് വർഷങ്ങളായിട്ടും അപ്രോച്ച് റോഡ് പണിയാത്തത് സ്വന്തം പാർട്ടിക്കാരുടെ താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണെന്നും ഇത് ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും യുഡിഎഫ് ആരോപിക്കുന്നു.


പൊതു മരാമത്ത് വകുപ്പിന്റെയും ഇതിന് നേതൃത്വം കൊടുക്കുന്ന എം.എൽ എ യുടെയും നടപടിക്കെതിരെ യു.ഡി എഫ് കുന്നത്തു നാട് നിയോജകമണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിക്കുന്നതായും യുഡിഎഫ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.



