BUSINESSGLOBAL

ഗ്രാന്റ് ഓപ്പണിം​ഗിനൊരുങ്ങി ജിയോ ബിപി : ​ഉദ്ഘാടന ദിവസം വൻവിലക്കുറവ്

പട്ടിമറ്റം പി പി റോഡ് പുളിഞ്ചുവടിൽ പുതിയതായി ആരംഭിയ്ക്കുന്ന ജീയോ ബിപി പെട്രോൾ/‍ഡീസൽ പമ്പിന്റെ ഒദ്യോ​ഗീക ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് നടക്കും.കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചാലക്കുടി എം പി ബെന്നി ബഹ്നാൻ ഉദ്ഘാടനകർമ്മം നിർവഹിക്കും. കൂടാതെ ബിസിനസ്സ്, രാഷ്ട്രീയ രം​ഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സാന്നിധ്യം വഹിക്കും.

ഉദ്ഘാടനത്തിന്റെ ഭാ​ഗമായി വൻ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ജിയോ ഒരുക്കിയിരിക്കുന്നത്.ഉദ്ഘാടന ദിനമായ 29 വ്യാഴാഴ്ച്ച മുതൽ 31 -ാം തീയതി ശനിയാഴ്ച്ച വരെ പെട്രോളിനും ‍ഡീസലിനും ഒരു രൂപ കിഴിവ് നൽകും.ഏറ്റവും ​ഗുണമേൻമയുള്ള ഇന്ധനവിതരണ ശ്രംഖലയുടെ ഈ ഓഫർ അപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാണെന്ന് ജിയോ ബിപി ടിം പറയുന്നു.

മറ്റ് ഡീസലുകളേക്കാൾ 4.3 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനാൽ ചരക്ക്​ ​ഗതാ​ഗത വാഹനങ്ങൾക്ക് ആശ്രയിക്കാവുന്ന മികച്ച ഇന്ധനമാണിതെന്ന് ജിയോ-ബിപി അവകാശപ്പെടുന്നു. വൃത്തിയുള്ളതും വേ​ഗതയേറിയതുമായ ഇന്ധനം നിറയ്ക്കുന്നതിന് സഹായിക്കുന്ന
ആന്റി-ഫോം ഏജന്റ് ഇതിൽ അടങ്ങിയട്ടുണ്ടെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ഇന്ത്യൻ വിപണിയിൽതന്നെ ആദ്യമായി ലഭ്യമാക്കുന്ന മികച്ച ഇന്ധനങ്ങൾ അധിക തുക ഈടാക്കാതെ നിലവിലെ ഇന്ധനവിലയിൽതന്നെ ഇവിടെ ലഭ്യമാകും. കൂടാതെ കസ്റ്റമർ സർവ്വീസിന്റെ ഭാ​ഗമായി,ട്രാൻസ്കണക്ട്,പ്രമുഖ ബ്രാന്റുകളുടെ എഞ്ചിൻ ഓയിലുകളുടെ വില്പന, ആധുനീക സംവിധാനത്തോടെയുള്ള വാഷ്റും സൗകര്യം, എയർഫില്ലിം​ഗ് എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു.

.ജിയോ-ബിപിയുടെ ഔദ്യോ​ഗീക ഡീലറായ എഎൽഎം മൊബിലിറ്റി സർവ്വീസാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പി പി റോ‍ഡ് പുളിഞ്ചുവടിൽ എഎൽഎം വെയ്ബ്രിഡ്ജിനോട് ചേർന്നാണ് പമ്പ് പ്രവർത്തനം ആരംഭിയ്ക്കുന്നത്.24 മണിക്കൂറും പമ്പ് തുറന്ന് പ്രവർത്തിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button